May 2024
നാരായണമൂർത്തിക്ക് റോൾ നൽകാമെന്ന് ഇൻഫോസിസ്
Posted on: August 11, 2017
ബംഗലുരു : നാരായണമൂർത്തി ആഗ്രഹിക്കുന്നുവെങ്കിൽ അനുയോജ്യമായ റോൾ നൽകാൻ ഇൻഫോസിസ് ബോർഡ് തയാറാണെന്ന് കോ-ചെയർമാൻ രവി വെങ്കിടേശൻ പറഞ്ഞു. ഇൻഫോസിസ് മുൻ ചെയർമാൻ നാരായണമൂർത്തി കമ്പനിയിലേക്ക് മടങ്ങിവരുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് പുതിയ പ്രഖ്യാപനം.
ഇൻഫോസിസ് സ്ഥാപകർ ഉന്നയിച്ച വിഷയങ്ങൾ ചർച്ചചെയ്ത് പരിഹരിക്കുമെന്നും രവി വെങ്കിടേശൻ പറഞ്ഞു. കാഴ്ചപ്പാടുകൾ തമ്മിലുള്ള വ്യത്യാസമാണ് പ്രശ്നം. അവർ ഉന്നയിച്ച മിക്ക പ്രശ്നങ്ങളിലും ബോർഡിന് സമാനചിന്താഗതിയാണുള്ളതെന്നും ഒരു ടെലിവിഷൻ ചാനലിനോട് കോ-ചെയർമാൻ പറഞ്ഞു. വിശാൽ സിക്കയ്ക്ക് ഡയറക് ടർ ബോർഡിന്റെ പൂർണപിന്തുണയുണ്ടെന്നും അദേഹം കൂട്ടിച്ചേർത്തു.
TAGS: Infosys | N R Narayana Murthy |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന