കാഷ്മീർ പ്രളയം കുടുങ്ങിയത് നാനൂറോളം മലയാളികൾ

Posted on: September 9, 2014

Kashmir-Flood-Tuesday-big

ജമ്മുകാഷ്മീരിലുണ്ടായ പ്രളയത്തിൽ വിനോദസഞ്ചാരത്തിന് എത്തിയ നാനൂറോളം മലയാളികൾ കുടുങ്ങിയതായി അനൗദ്യോഗിക റിപ്പോർട്ട്. 369 മലയാളികളും സുരക്ഷിതരാണെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. ശ്രീനഗറിൽ നിന്ന് 80 പേരെ ഡൽഹിയിൽ എത്തിച്ചു. ശേഷിക്കുന്നവരെയും കഴിവതും വേഗം ഡൽഹിയിൽ എത്തിക്കും. രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇന്ന് ന്യൂഡൽഹിയിൽ എത്തുമെന്നും മുഖ്യമന്ത്രി കൂട്ടിചേർത്തു.

ട്രെക്കിംഗിന് കാഷ്മീരിൽ എത്തിയ നടി അപൂർവ ബോസിനെയും സംഘത്തെയും സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. കാഷ്മീരിൽ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 180 കവിഞ്ഞു. ശ്രീനഗർ ഇപ്പോഴും വെള്ളത്തിനടിയിലാണ്. മഴയുടെ ശക്തി കുറഞ്ഞത് രക്ഷാപ്രവർത്തനങ്ങളുടെ വേഗം കൂട്ടിയിട്ടുണ്ട്. ശ്രീനഗർ – ലേ ദേശീയപാതയിൽ ഗതാഗതം പുനരാരംഭിച്ചു. അരലക്ഷത്തോളം പേരെ സൈന്യം രക്ഷപ്പെടുത്തി.