പ്രധാനമന്ത്രി കാഷ്മീരിൽ എത്തി

Posted on: September 7, 2014

JK-Floods-sunday-big

ജമ്മുകാഷ്മീരിലെ പ്രളയക്കെടുതികൾ നിരീക്ഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ജമ്മുവിൽ എത്തി. ഗവർണർ എൻ എൻ വോറയും മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും പ്രധാനമന്ത്രിയെ സ്വീകരിച്ചു. കരസേനമേധാവി ജനറൽ ദൽബീർസിംഗ് സുഹാഗും പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്.

ഇതിനിടെ മലയിടിച്ചിലിലും വെള്ളപ്പൊക്കത്തിലും മരണമടഞ്ഞവരുടെ എണ്ണം 160 ആയി. 11,000 ലേറെ കുടുംബങ്ങൾ ഭവനരഹിതരായി. 4,000 ഗ്രാമങ്ങളെ പ്രളയം ബാധിച്ചു. മണ്ണിടിച്ചിലിനെ തുടർന്ന് ജമ്മു – ശ്രീനഗർ ദേശീയപാത അഞ്ചാം ദിവസവും അടച്ചിട്ടിരിക്കുകയാണ്.