44,000 കോടിയുടെ പാക്കേജ് വേണമെന്ന് കാഷ്മീർ

Posted on: October 11, 2014

Jammu-kashmir-flood-Tuesdayപ്രളയം നാശം വിതച്ച ജമ്മുകാഷ്മീരിന് 44,000 കോടിയുടെ പ്രത്യേക പാക്കേജ് വേണമെന്ന് സംസ്ഥാനസർക്കാർ. ഇതു സംബന്ധിച്ച നിവേദനം കേന്ദ്രസർക്കാരിന് സമർപ്പിക്കാൻ സംസ്ഥാന ഗവൺമെന്റ് തീരുമാനിച്ചു. സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്താൻ പത്തുവർഷത്തേക്ക് നികുതി ഒഴിവാക്കണമെന്ന് അഭ്യർത്ഥിക്കും.
പ്രളയം 5,794 ഗ്രാമങ്ങളിലെ 15 ലക്ഷം കുടുംബങ്ങളെ ബാധിച്ചതായാണ് സംസ്ഥാന സർക്കാരിന്റെ വിലയിരുത്തൽ. 6.52 ലക്ഷം ഹെക്ടർ സ്ഥലത്ത് കൃഷി നാശമുണ്ടാതായും കണ്ടെത്തിയിട്ടുണ്ട്.