കാഷ്മീരിൽ 1,42,000 പേരെ രക്ഷപ്പെടുത്തി

Posted on: September 13, 2014

Kasmir-Rescue-big

കാഷ്മീരിൽ വെള്ളപ്പൊക്കത്തിൽ അകപെട്ട 1,42,000 പേരെ സൈന്യം രക്ഷപ്പെടുത്തി. 40 ഹെലികോപ്ടറുകളാണ് കഴിഞ്ഞ 12 ദിവസമായി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നത്. കുടിവെള്ളത്തിനും ജീവൻരക്ഷാ ഔഷധങ്ങൾക്കും ക്ഷാമം അനുഭവപ്പെടുന്നുണ്ട്. കൃത്യമായി ഭക്ഷണവും കുടിവെള്ളവും കിട്ടാത്തതിനാൽ ചിലയിടങ്ങളിൽ സൈനിക ഹെലികോപ്ടറുകൾക്കു നേരെ കല്ലേറുണ്ടായി.

സെന്യത്തിന്റെ 80 മെഡിക്കൽ ടീമുകൾ വൈദ്യസഹായം നൽകി വരുന്നു. 25,000 പേർക്ക് സൈന്യത്തിന്റെ ചികിത്സാ തേടി. ദുരിതാശ്വാസക്യാമ്പുകളിലും ആശുപത്രികളിലും ഉപയോഗിക്കാൻ 30 ജനറേറ്ററുകൾ ശ്രീനഗറിലേക്ക് അയച്ചിട്ടുണ്ട്. മൊബൈൽ നെറ്റ് വർക്കുകൾ പൂർണമായും പുനസ്ഥാപിക്കാനായിട്ടില്ല.