ഒന്നാം ക്വാർട്ടറിൽ ജിഡിപി വളർച്ച 4.4 %

Posted on: August 30, 2013

Mining Industryഇന്ത്യയുടെ സാമ്പത്തിക വളർച്ച നടപ്പുധനകാര്യവർഷത്തെ ഒന്നാം ക്വാർട്ടറിൽ 4.4 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ നാലു വർഷത്തെ ഏറ്റവും കുറഞ്ഞ വളർച്ചാനിരക്കാണ് ഏപ്രിൽ-ജൂൺ കാലയളവിൽ രേഖപ്പെടുത്തിയത്. ഉത്പാദന-ഖനന മേഖലകളിലുണ്ടായ തളർച്ചയാണ് ജിഡിപി കുറയാൻ ഇടയാക്കിയത്. മുൻവർഷം ഇതേകാലയളവിൽ 5.4 ശതമാനമായിരുന്നു വളർച്ചാനിരക്ക്.

വരും ക്വാർട്ടറുകളിൽ വളർച്ച മെച്ചപ്പെട്ടേക്കുമെന്ന് സാമ്പത്തികകാര്യ സെക്രട്ടറി അരവിന്ദ് മായാറാം അഭിപ്രായപ്പെട്ടു. ഇതിനിടെ സ്റ്റാൻഡേർഡ് ചാർട്ടേഡ് 2013-14 ധനകാര്യവർഷത്തെ ഇന്ത്യയുടെ ജിഡിപി വളർച്ച 4.7 ശതമാനമായിരിക്കുമെന്ന് വ്യക്തമാക്കി.