May 2024
ദിലീപും കാവ്യയും വിവാഹിതരായി
Posted on: November 25, 2016
കൊച്ചി : സിനിമതാരങ്ങളായ ദിലീപും കാവ്യ മാധവനും കൊച്ചിയിൽ വിവാഹിതരായി. എറണാകുളം നോർത്തിലെ വേദാന്ത ഹോട്ടലിൽ രാവിലെ 9.50 ടെയാണ് വിവാഹചടങ്ങുകൾ ആരംഭിച്ചത്. വിവാഹത്തിന് ദിലീപിന്റെ മകൾ മീനാക്ഷിയും അമ്മയും ദിലീപിന്റെയും കാവ്യയുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പടെ മുന്നൂറോളം പേർ ചടങ്ങിൽ പങ്കെടുത്തു. വിവാഹസദ്യയ്ക്കു ശേഷം ദമ്പതികൾ ദിലീപിന്റെ വീട്ടിലേക്ക് പോകും.
സിനിമതാരങ്ങളായ മമ്മൂട്ടി, ജയറാം, മേനക, മീരാ ജാസ്മിൻ, ചിപ്പി, ജോമോൾ, ലാൽ, ജനാർദനൻ, സലീംകുമാർ സംവിധായകരായ സിദ്ധീഖ്, ജോഷി, രഞ്ജിത്ത് രജപുത്ര, സുരേഷ്കുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്ത് ആശംസകൾ നേർന്നു. മലയാളത്തിലെ 21 ചിത്രങ്ങളിൽ ഇരുവരും നായികനായകൻമാരായി അഭിനയിച്ചിട്ടുണ്ട്.
TAGS: Dileep | Kavya Madhavan |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന