കോടതി സമക്ഷം ബാലന്‍ വക്കീല്‍

Posted on: February 21, 2019

ദീലീപ് നായകനായ പുതിയ ചിത്രം കോടതി സമക്ഷം ബാലന്‍ വക്കീല്‍ ഫെബ്രുവരി 21 ന് പ്രദര്‍ശനത്തിന് എത്തി. ദിലീപ് വക്കീല്‍ വേഷത്തില്‍ എത്തുന്ന ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത് ബി.ഉണ്ണികൃഷ്ണനാണ്. വയാകോം 18 അസ്സോസിയേഷന്‍ വിത്ത് ആര്‍.ഡി ഇല്യൂമിനേഷന്‍ ബാനറിലാണ് നിര്‍മാണം.

മംമ്ത മോഹന്‍ദാസും പ്രിയാ ആനന്ദുമാണ് നായികമാര്‍. സിദ്ദിഖ്, അജു വര്‍ഗീസ്, രണ്‍ജി പണിക്കര്‍, സുരാജ് വെഞ്ഞാറുമൂട്, സൈജു കുറുപ്പ്, ഗണേഷ് കുമാര്‍, ലെന, ജനാര്‍ദനന്‍, ഭീമന്‍ രഘു, അര്‍ജുന്‍ നന്ദകുമാര്‍, നന്ദന്‍ ഉണ്ണി, കലാഭവന്‍ ഹനീഫ്, വീണാ നായര്‍, നന്ദു പൊതുവാള്‍, ഉമാ നായര്‍ എന്നിവരും പ്രധാന താരങ്ങളാണ്.

ചിത്രത്തിലെ ഗാനങ്ങള്‍ ഹരി നാരായണന്‍ രചന നിര്‍വഹിച്ചിരിക്കുന്നു. ഈണം പകര്‍ന്നിരിക്കുന്നത് രാഹുല്‍ രാജാണ്. പശ്ചാത്തലസംഗീതം ഗോപീസുന്ദര്‍, ഛായാഗ്രഹണം അഖില്‍ ജോര്‍ജ്, എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്.