രൂപയുടെ തകർച്ച : സർക്കാരിന് സുബറാവുവിന്റെ വിമർശനം

Posted on: August 29, 2013

രൂപയുടെ മൂല്യത്തകർച്ചയ്ക്കു കാരണം യുപിഎ സർക്കാരിന്റെ നയസമീപനങ്ങളാണെന്ന് സ്ഥാനമൊഴിയുന്ന റിസർവ് ബാങ്ക് ഗവർണർ ഡി. സുബറാവു. മുംബൈയിൽ നാനി പൽക്കിവാല സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദേഹം.

സാമ്പത്തിക മാന്ദ്യത്തിന്റെ തുടക്കത്തിലായിരുന്നു ഞാൻ ചുമതലയേറ്റത്. ലോകം മാന്ദ്യത്തിൽ നിന്നു പുറത്തുകടക്കുന്ന ഘട്ടത്തിലാണ് സ്ഥാനമൊഴിയുന്നത്. ആഭ്യന്തര പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഗവൺമെന്റിനു വന്ന വീഴ്ചകളാണ് രൂപയുടെ വിലയിടിവിൽ വഴിതെളിയിച്ചത്. നാണയപെരുപ്പം തടയുന്നതിൽ റിസർവ്ബാങ്ക് പരാജയപ്പെട്ടന്ന ആരോപണത്തോട് യോജിക്കുന്നില്ല. കഴിഞ്ഞ മൂന്നുവർഷവും കറന്റ് അക്കൗണ്ട് കമ്മി താരതമ്യേന ഭേദപ്പെട്ടനിലയിലായിരുന്നു. സെപ്റ്റംബർ 4-ന് സുബറാവു ഔദ്യോഗികമായി വിരമിക്കും.