ശക്തികാന്ത് ദാസ് റിസർവ് ബാങ്ക് ഗവർണർ

Posted on: December 11, 2018

ന്യൂഡൽഹി : ശക്തികാന്ത് ദാസിനെ റിസർവ് ബാങ്ക് ഗവർണറായി നിയമിച്ചു. മൂന്ന് വർഷമാണ് കാലാവധി. നിലവിൽ ധനകാര്യ കമ്മീഷൻ അംഗമാണ്.

മുൻ ധനകാര്യസെക്രട്ടറിയായിരുന്നു. 1980 ബാച്ച് തമിഴ്‌നാട് കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു. ഇന്നലെയാണ് ഊർജിത് പട്ടേൽ രാജിവച്ചത്.