ഇൻഫോസിസ് രണ്ടാം ക്വാർട്ടറിൽ 4.95 ശതമാനം അറ്റാദായ വളർച്ച

Posted on: October 14, 2016

vishal-sikka-big

ബംഗലുരു : ഇൻഫോസിസിന് നടപ്പ് സാമ്പത്തികവർഷം സെപ്റ്റംബർ 30 ന് അവസാനിച്ച രണ്ടാംക്വാർട്ടറിൽ 4.95 ശതമാനം അറ്റാദായവളർച്ച. അതേസമയം റവന്യു ഗൈഡൻസിൽ കുറവുവരുത്തി. അറ്റാദായം നടപ്പുവർഷം ഒന്നാം ക്വാർട്ടറിലെ (ഏപ്രിൽ-ജൂൺ) 3,436 കോടിയിൽ നിന്ന് രണ്ടാം ക്വാർട്ടറിൽ 3,606 കോടിയായി വർധിച്ചു. ആർബിഎസിന്റെ കരാർ നഷ്ടമായത് കമ്പനിയുടെ വരുമാനവളർച്ചയെ ബാധിച്ചു.

ഇക്കാലയളവിൽ വരുമാനം 16,782 കോടിയിൽ നിന്ന് 17, 310 കോടിയായി. 4.48 ശതമാനം വളർച്ച. റവന്യു ഗൈഡൻസ് 10.5-12 ശതമാനത്തിൽ നിന്ന് 8-9 ശതമാനമായി കുറച്ചു. ഈ വർഷം രണ്ടാം തവണയാണ് റവന്യു ഗൈഡൻസിൽ കുറവുവരുത്തുന്നത്. ഓഹരി ഒന്നിന് 11 രൂപ പ്രകാരം ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്.