രാജ്യം സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്നുവെന്ന് പ്രധാനമന്ത്രി

Posted on: August 29, 2013

ഇന്ത്യ വിഷമകരമായ സാമ്പത്തിക അവസ്ഥയെ അഭിമുഖീകരിക്കുകയാണെന്ന് പ്രധാനമന്ത്രി മൻമോഹൻ സിംഗ്. രൂപയുടെ വിലത്തകർച്ചയെ ചൊല്ലി പ്രതിപക്ഷത്തിന്റെ ആശങ്കകൾക്കു മറുപടി പറയുകയായിരുന്നു അദേഹം. ആഗോളതലത്തിലുള്ള അനിശ്ചിതത്വവും സിറിയയിലെ പ്രശ്‌നങ്ങളും നമ്മുടെ സമ്പദ് വ്യവസ്ഥയെ സമ്മർദത്തിലാക്കിയിട്ടുണ്ട്. ചില ആഭ്യന്തരഘടകങ്ങളും ഇതിനു പിന്നിലുണ്ടെന്നുള്ളത് നിരസിക്കുന്നില്ല. കുറച്ചുകാലം കൂടി ഈ അവസ്ഥ തുടർന്നേക്കുമെന്നും മൻമോഹൻസിംഗ് സൂചിപ്പിച്ചു.

അതേസമയം പെട്രോളിയം ഉത്പന്നങ്ങളുടെ വില പാർലമെന്റ് സമ്മേളനം അവസാനിക്കും മുമ്പ് ഉയർത്തിയേക്കുമെന്ന് സൂചനയുണ്ട്. ഇതുസംബന്ധിച്ച് ധനമന്ത്രി പി. ചിദംബരവും പെട്രോളിയം മന്ത്രി എം. വീരപ്പ മൊയ്്‌ലിയും ഇന്നു ചർച്ചനടത്തി.