രൂപയുടെ മൂല്യത്തിൽ റെക്കോർഡ് തകർച്ച : ഡോളറുമായുള്ള വിനിമയനിരക്ക് 71 ൽ

Posted on: August 31, 2018

മുംബൈ : രൂപയുടെ മൂല്യത്തിൽ വൻ ഇടിവ് തുടരുന്നു. ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം 71 ആയി. ഇന്നലെ 70.73 ൽ ക്ലോസ് ചെയ്ത രൂപ ഇന്നു രാവിലെ 70.95 ൽ ആണ് ഓപ്പൺ ചെയ്തത്. ഇന്ത്യൻ രൂപ 2018 ൽ ഇതേവരെ 11.16 ശതമാനം ഇടിവ് രേഖപ്പെടുത്തി.

ഇറക്കുമതിക്കാരിൽ നിന്നുള്ള മാസാവസാന ഡിമാൻഡും ക്രൂഡോയിൽ വിലവർധനയുമാണ് രൂപയ്ക്ക് തിരിച്ചടിയായത്. ചൈനയുടെ യുവാൻ ഉൾപ്പടെയുള്ള മറ്റ് ഏഷ്യൻ കറൻസികളുടെ മൂല്യത്തിലും ഇടിവുണ്ടായിട്ടുണ്ട്.