May 2024
ഇൻഫോസിസ് 500 ജീവനക്കാരെ കുറച്ചു
Posted on: August 22, 2016
ബംഗലുരു : റോയൽ ബാങ്ക് ഓഫ് സ്കോട്ട്ലൻഡിന്റെ കരാർ റദ്ദായതിനു പിന്നാലെ ഇൻഫോസിസ് 500 ജീവനക്കാരെ കുറച്ചു. ബംഗലുരു, ഹൈദരാബാദ് കാമ്പസുകളിലെ പ്രവർത്തനമികവ് പുലർത്താത്ത 500 ജീവനക്കാരുടെ കരാർ കമ്പനി പുതുക്കി നൽകിയില്ല. റോയൽ ബാങ്ക് ഓഫ് സ്കോട്ട്ലൻഡിന്റെ കരാർ നടപ്പാക്കാൻ 3000 ജീവനക്കാരെയാണ് ഇൻഫോസിസ് നിയോഗിച്ചിരുന്നത്. ഏപ്രിൽ-ജൂൺ ക്വാർട്ടറിലെ മോശം പ്രവർത്തനഫലവും ജീവനക്കാരെ കുറയ്ക്കാൻ കമ്പനിയെ നിർബന്ധിതമാക്കി.
വില്യംസ് ആൻഡ് ഗ്ലിൻ ബാങ്ക് സ്ഥാപിക്കുന്നതിന് മുന്നോടിയായാണ് റോയൽ ബാങ്ക് ഓഫ് സ്കോട്ട്ലൻഡ് ഇൻഫോസിസിന് ഐടി കരാർ നൽകിയത്. ബ്രെക്സിറ്റിന് പിന്നാലെ ആർബിഎസ് തീരുമാനം മാറ്റിയത് ഇൻഫോസിസിന് തിരിച്ചടിയായി.
TAGS: Infosys |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന