May 2024
ഹുവെയ് ഇന്ത്യയിൽ കൂടുതൽ നിക്ഷേപത്തിനൊരുങ്ങുന്നു
Posted on: August 18, 2016
ന്യൂഡൽഹി : സ്മാർട്ട്ഫോൺ നിർമാതാക്കളായ ഹുവെയ് ഇന്ത്യയിൽ കൂടുതൽ നിക്ഷേപത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സ്മാർട്ട്ഫോൺ ബ്രാൻഡാണ് ഹുവെയ്. ഇന്ത്യൻ വിപണിയുടെ വളർച്ചകണക്കിലെടുത്ത് ഇവിടെ ഹാൻഡ്സെറ്റ് നിർമാണം തുടങ്ങുമെന്ന് ഹുവെയ് ഇന്ത്യ പ്രസിഡന്റ് (കൺസ്യൂമർ ബിസിനസ് ഗ്രൂപ്പ്) പീറ്റർ സാഹി പറഞ്ഞു.
ഇന്ത്യൻ വിപണിയിൽ കഴിഞ്ഞ 16 വർഷമായി ഹുവെയ് ഫോണുകൾക്ക് വിൽക്കപ്പെടുന്നുണ്ട്. ഹുവെയ്, ഹോണർ ബ്രാൻഡുകളിലാണ് വില്പന. ഈ വർഷം അവസാനത്തോടെ 50,000 ലേറെ ഔട്ട്ലെറ്റുകളിൽ ഹുവെയ് ഫോണുകൾ ലഭ്യമാകുമെന്നും അദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം 1830 കോടി രൂപ ചെലവിൽ ബംഗലുരുവിൽ ഹുവെയ് ആർ & ഡി സെന്റർ ആരംഭിച്ചിരുന്നു. വൈറ്റ്ഫീൽഡ് കാമ്പസിൽ 3000 ജീവനക്കാരാണുള്ളത്. ഇന്ത്യയിൽ ഇതേവരെ ഹുവെയ് 2 ബില്യൺ ഡോളറിന്റെ നിക്ഷേപം നടത്തിയിട്ടുണ്ട്.
TAGS: Huawei |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന