ഹുവെയ് വികസനത്തിന് ഒരുങ്ങുന്നു

Posted on: April 11, 2016

Huawei-Logo-big

ന്യൂഡൽഹി : ചൈനീസ് ടെലികോം കമ്പനിയായ ഹുവെയ് ഇന്ത്യയിൽ കൂടുതൽ വികസനത്തിന് ഒരുങ്ങുന്നു. ഇതു സംബന്ധിച്ച് കേന്ദ്ര ടെലികോം മന്ത്രി രവിശങ്കർ പ്രസാദുമായി ഹുവെയ് ഉന്നതതല സംഘം ചർച്ച നടത്തി.

കഴിഞ്ഞ 16 വർഷത്തിനിടെ ഹുവെയ് ഇന്ത്യയിൽ 2 ബില്യൺ ഡോളർ നിക്ഷേപിച്ചിട്ടുണ്ട്. പ്രതിവർഷം 10 ലക്ഷം ഫോണുകളാണ് ഹുവെയ് ഇന്ത്യയിൽ വിൽക്കുന്നത്.

ഹുവെയ് ഇന്ത്യ സിഇഒ ജെയ് ചെൻ, ഗ്ലോബൽ സിഇഒ കെവിൻ കെന്നഡി, മാനേജിംഗ് ഡയറക്ടർ (ഇന്ത്യ & സാർക്ക്) വിശാൽ അഗർവാൾ എന്നിവരാണ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.