ഹുവെയ് വൈഫൈ റൗട്ടർ ബിസിനസിലേക്ക്

Posted on: July 1, 2015

 

Huawei Smart Wireless Router Big

ന്യൂഡൽഹി : ചൈനീസ് ടെക്‌നോളജി കമ്പനിയായ ഹുവെയ് ഇന്ത്യയിൽ വൈഫൈ റൗട്ടർ ബിസിനസ് ആരംഭിക്കുന്നു. അടുത്തയാഴ്ച ഹവെയ് ഉത്പന്നങ്ങൾ വിപണിയിലെത്തുമെന്ന് ഹുവെയ് സെയിൽസ് ഡയറക്ടർ (ഡിവൈസ് ബിസിനസ്) പി. സഞ്ജീവ് പറഞ്ഞു.

1,500 മുതൽ 2,500 രൂപ വരെയാണ് വില. സ്മാർട്ട് വൈഫൈ റൗട്ടുകൾക്ക് രണ്ടു വർഷത്തെ വാറൻഡിയും ഹുവെയ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഒരു വർഷത്തിനുള്ളിൽ 40 ശതമാനം വിപണിവിഹിതം നേടുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.