ഹോണർ 6 പ്ലസ്

Posted on: March 27, 2015

Honor-6-Plus-Bigലോകത്ത് ആദ്യത്തെ പാരലൽ ഡ്യുവൽ കാമറ ഫോണാണ് ഹുവെയ് ഹോണർ 6 പ്ലസ്. 8 എംപി ഇരട്ട പിൻ ക്യാമറകൾ ഡിജിറ്റൽ എസ്എൽആർ നിലവാരത്തിലുള്ള ദൃശ്യങ്ങൾ നൽകുന്നു. ഏറെ വിലകൂടിയ ഡിഎസ്എൽആർ കാമറകളിൽ കാണുന്ന എഫ്/0.95-എഫ്/16 അപെർച്ചർ റേഞ്ചാണ് ഈ 4 ജി ഫോൺ നൽകുന്നത്. ഈ ക്യാമറ സംവിധാനത്തിന് കേവലം ഒറ്റ സെക്കൻഡിനുള്ളിൽ ഫോക്കസ് ചെയ്യാനാകും.

ഹുവെയ് കിരിൻ 925 ചിപ്പ് സെറ്റ്, 3 ജിബി ആർഎഎം, 32 ജിബി ഇന്റേണൽ സ്റ്റോറേജ് തുടങ്ങിയവയാണ് മറ്റ് സവിശേഷതകൾ. ഹുവെയുടെ ഓൺലൈൻ പാർട്ണറായ ഫ്‌ലിപ്പ്കാർട്ട് വഴി മാത്രമാണ് ലഭിക്കുക. ബോളിവുഡ് താരം അർജുൻ കപൂറാണ് പുതിയ ഫോണുകൾ വിപണിയിലവതരിപ്പിച്ചത്. ഹോണർ 6 പ്ലസ് ഏപ്രിൽ മുതലേ ലഭിക്കുകയുള്ളു. 26,499 രൂപയാണ് ഈ മോഡലിന് വില.

Honor-4X-Big

മറ്റൊരു 4 ജി ഡ്യുവൽ സിം ക്യാമറ സ്മാർട്ട് ഫോണാണ് ഹോണർ 4 എക്‌സ്. 1.2 ഗീഗാഹെർട്‌സ് ക്വാഡ്‌കോർ പ്രൊസസർ, 12 എംപി പിൻ ക്യാമറ, 5 എംപി മുൻ കാമറ, 72 മണിക്കൂർ ബാറ്ററി ലൈഫ് നൽകുന്ന 3000 എംഎച്ച് ബാറ്ററി, 5.5 ഇഞ്ച് 720പി എച്ച്ഡി സ്‌ക്രീൻ, ആൻഡ്രോയ്ഡ് കിറ്റ്കാറ്റ്, ബ്ലൂടൂത്ത് 4.0, വൈഫൈ ഡയറക്ട് തുടങ്ങിയവയാണ് 4 എക്‌സിന്റെ പ്രധാന സവിശേഷതകൾ. ഹോണർ 4 എക്‌സിന്റെ വില 10,499 രൂപയായിരിക്കുമെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു.

www.hihonor.in, www.flipkart.com എന്നീ സൈറ്റുകളിൽ ഹോണർ 4 എക്‌സ് ഫോൺ പ്രീ ഓർഡർ രജിസ്റ്റർ ചെയ്യാം, മാർച്ച് 29 അർധരാത്രിവരെ മാത്രമേ രജിസ്‌ട്രേഷൻ അനുവദിക്കൂ. മാർച്ച് 30 ന് 2.00 പിഎം മുതൽ ഫോൺ ഫ്‌ലിപ്പ്കാർട്ടിൽ ലഭ്യമാകും. പക്ഷെ പ്രീ ഓർഡർചെയ്തവർക്ക് മാത്രമേ ഫോൺ വാങ്ങാൻ സാധിക്കുകയുള്ളു. പ്രീ ഓർഡർ ചെയ്യുന്നവരിൽ നിന്ന് തെരഞ്ഞെടുത്ത വിജയികൾക്ക് ഫോണും, 3000 എംഎച്ച് പവർബാങ്കും, പ്രീമിയം ഹെഡ്‌ഫോണും, പിൻകവറും അടങ്ങുന്ന ലിമിറ്റഡ് എഡിഷൻ പായ്ക്ക് കേവലം ഒരു രൂപയ്ക്ക് നൽകുകയും ചെയ്യും.

2014 ൽ മാത്രം 20 ദശലക്ഷം ഹോണർ സ്മാർട്ട് ഫോണുകളാണ് വിറ്റുപോയത്. 2.4 ബില്യൺ യുഎസ് ഡോളറാണ് ഇതിൽ നിന്നുള്ള വിറ്റുവരവ്. 57 ആഗോള വിപണികളിൽ ഞങ്ങൾ ഇതിനകം സാന്നിധ്യമുറപ്പിച്ചുകഴിഞ്ഞു. ഇന്ത്യൻ വിൽപനയിൽ 2015 ഏഴുമടങ്ങ് മുന്നേറ്റമാണ് ഞങ്ങൾ ലക്ഷ്യമിടുന്നത് – ഹോണർ പ്രസിഡന്റ് ജോർജ് ഷാവോ പറഞ്ഞു.