ഹുവാവെ പി30 പ്രോ, ഹുവാവെ പി30 ലൈറ്റ് സ്മാര്‍ട്ട് ഫോണുകള്‍ വിപണിയില്‍

Posted on: April 10, 2019

ന്യൂഡല്‍ഹി : ഹുവാവെയുടെ രണ്ട് ഫോണുകള്‍ വിപണിയില്‍. ഹുവാവെ പി30 പ്രോ, ഹുവാവെ പി30 ലൈറ്റ് എന്നിവയാണ് വിപണിയിലെത്തിയിരിക്കുന്നത്. ഏറ്റവും മികച്ച സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ഫോണാണ് ഹുവാവെ പി30 പ്രോ. ഏറ്റവും നൂതനമായ ക്യാമറ മിഴിവേറിയ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ സഹായിക്കുന്നു. സൂപ്പര്‍ ചാര്‍ജ്ജ്, വയര്‍ലസ് റിവേഴ്സ് ചാര്‍ജിംഗ് സാങ്കേതിക വിദ്യയുള്ള 4200 എംഎഎച്ച് ബാറ്ററിയാണ് ഫോണിലുള്ളത്.

40 എംപി ക്യാമറയോടെയാണ് ഹുവാവെ പി30 പ്രോ എത്തിയിരിക്കുന്നത്. 20 എംപി അള്‍ട്രാ വൈഡ് ആംഗിള്‍ ക്യാമറയാണ് ഫോണിലുളളത്. ഹുവാവെ സൂപ്പര്‍ സ്പെക്ട്രം സെന്‍സര്‍, ഒപ്റ്റിക്കല്‍ സൂപ്പര്‍ സൂം ലെന്‍സ്, ഹുവാവെ ടൈം ഓഫ് ലൈററ് ക്യാമറ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഇമേജ് സ്റ്റെബിലൈസേഷന്‍ സാങ്കേതിക വിദ്യ എന്നിവ ക്യാമറയിലുണ്ട്. ഹുവാവെ പി30 സീരീസിലൂടെ രാജ്യത്തെ മൊബൈല്‍ ഫോട്ടോ ഗ്രാഫിയുടെ ധാരണ തന്നെ മാറ്റിമറിക്കുകയാണെ് ഹുവാവെ കണ്‍ട്രി മാനേജര്‍ ടൊര്‍ണാഡോ പാന്‍ പറഞ്ഞു. ഇന്ത്യ ഒരു പ്രധാന വിപണിയാണ് തങ്ങള്‍ക്കെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2340 x1080 റെസലൂഷനുള്ള ഫുള്‍ വ്യൂ ഡിസ്പ്ലെയാണ് ഫോണിലുള്ളത്. ഒഎല്‍ഇഡി പാനലോടു കൂടിയ കേര്‍വ്ഡ് ഡിസൈന്‍ സ്‌ക്രീനാണ് ഫോണിലേത്. 9 പാളികളുള്ള നാനോ ഒപ്റ്റിക്കല്‍ കളര്‍ ഫിനിഷാണ് ഫോണിന്റേത.്

ഏപ്രില്‍ 15 മുതല്‍ ഹുവാവെ പി30 പ്രോ ആമസോണില്‍ ലഭ്യമാകും. 8ജിബി + 256ജിബി പതിപ്പിന് 71,990 രൂപയാണ് വില. ഹുവാവെ പി30 ലൈറ്റ് ഏപ്രില്‍ 25 മുതല്‍ ആമസോണില്‍ ലഭിക്കും. 6+128ജിബി പതിപ്പിന് 22,990 രൂപയാണ് വില. 4+128ജിബി പതിപ്പിന് 19,990 രൂപയാണ് വില.