May 2024
വിജയ് മല്യയുടെ 6000 കോടിയുടെ സ്വത്തുക്കൾ കൂടി കണ്ടുകെട്ടുന്നു
Posted on: August 8, 2016
മുംബൈ : വിജയ് മല്യയുടെ 6,000 കോടി രൂപയുടെ സ്വത്തുക്കൾ കൂടി കണ്ടുകെട്ടാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തീരുമാനിച്ചു. സ്ഥാവരജംഗമ വസ്തുക്കളും ഓഹരികളും ഉൾപ്പടെയാണിത്. ഇവ സംബന്ധിച്ച വിവരങ്ങൾ കൈമാറാൻ ബാങ്കുകളോടും ധനകാര്യസ്ഥാപനങ്ങളോടും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ഏതാനും മാസങ്ങൾക്ക് മുമ്പ് മല്യയുടെ 1,411 കോടിയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടിയിരുന്നു.
വായ്പാ പണം തിരിമറി നടത്തുകയും തിരിച്ചടയ്ക്കാതിരിക്കുകയും ചെയ്ത കേസുകളിൽ അറസ്റ്റ് ഒഴിവാക്കാൻ ഈ വർഷം മാർച്ചിലാണ് വിജയ് മല്യ രാജ്യംവിട്ടത്. മല്യയുടെ ഡിപ്ലോമാറ്റിക് പാസ്‌പോർട്ട് കേന്ദ്രഗവൺമെന്റ് റദ്ദാക്കിയിരുന്നു. മല്യയ്‌ക്കെതിരെ നിരവധി ജാമ്യമില്ലാഅറസ്റ്റ് വാറന്റുകൾ നിലനിൽക്കുന്നുണ്ടെങ്കിലും മല്യയെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങൾ എങ്ങും എത്തിയില്ല.
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന