May 2024
തിരുവനന്തപുരം – ദുബായ് എമിറേറ്റ്സ് വിമാനത്തിന് ലാൻഡിംഗിനിടെ തീപിടിച്ചു
Posted on: August 3, 2016
ദുബായ് : തിരുവനന്തപുരത്ത് നിന്ന് ദുബായിലേക്ക് പോയ എമിറേറ്റ്സ് വിമാനം (ഫ്ളൈറ്റ് നമ്പർ ഇകെ 521) ലാൻഡിംഗിനിടെ തീപിടിച്ചതിനെ തുടർന്ന് ദുബായ് ഇന്റർനാഷണൽ എയർപോർട്ടിൽ എമർജൻസി ലാൻഡിംഗ് നടത്തി. യുഎഇ സമയം ഉച്ചയ്ക്ക് 12.45 നാണ് (ഇന്ത്യൻ സമയം 2.15 ) സംഭവം. ബോയിംഗ് 777-300 ഇആർ വിമാനം തലനാരിഴയ്ക്കാണ് ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്. വിമാനത്തിൽ നിന്നും കനത്ത പുക ഉയരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് എമിറേറ്റ്സ് വൃത്തങ്ങൾ അറിയിച്ചു.
ദുബായ് വിമാനത്താവളത്തിൽ നിന്നുള്ള ടേക്ക് ഓഫും ലാൻഡിംഗും താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
TAGS: Boeing 777-300 Aircrafts | Dubai International Airport | Emergency Landing | Emirates | Thiruvananthapuram - Dubai Flights |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന