എഫ് എ സി ടിയിൽ സ്വയം വിരമിക്കൽ പദ്ധതി

Posted on: July 17, 2016

FACT-Kalamassery-Big

കൊച്ചി : കേന്ദ്ര പൊതുമേഖലാസ്ഥാപനമായ എഫ് എ സി ടി (ഫാക്ട്) യിൽ സ്വയം വിരമിക്കൽ പദ്ധതി (വിആർഎസ്) പ്രഖ്യാപിച്ചു. ഉത്പാദന മേഖലയുമായി നേരിട്ട് ബന്ധമില്ലാത്തവരും അവിദഗ്ധരുമായ ജീവനക്കാർക്കാണ് വിആർഎസ് നടപ്പാക്കുന്നത്. താത്പര്യമുള്ളവർക്ക് 10 ദിവസത്തിനകം അപേക്ഷ നൽകാം. അപേക്ഷകന്റെ നിലവിലുള്ള ശമ്പളം, ഡിഎ എന്നിവ അടിസ്ഥാനമാക്കി ആറു വർഷം വരെയുള്ള തുക സമാശ്വാസ ധനമായി നൽകുമെന്നാണ് സൂചന. ഇക്കാര്യത്തിൽ ഗുജറാത്ത് പാറ്റേണോ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹെവി ഇൻഡസ്ട്രീസ് പാറ്റേണോ വിരമിക്കുന്ന ജീവനക്കാർക്ക് തെരഞ്ഞെടുക്കാനാകും.

ഫാക്ടിന് സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച ശേഷം ഓഹരി വിറ്റഴിക്കാൻ കേന്ദ്രസർക്കാർ ശ്രമം നടത്തിയിരുന്നു. പ്രതിഷേധങ്ങളെത്തുടർന്ന് ഇതു പിൻവലിക്കേണ്ടി വന്നപ്പോഴാണ് സ്വയം വിരമിക്കൽ പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിന് മുമ്പ് 2004 ൽ ആണ് ഫാക്ടിൽ വിആർഎസ് നടപ്പാക്കിയത്.