ബ്രെക്‌സിറ്റ് സമ്മാനിച്ചത് ദു:ഖ വെള്ളി

Posted on: June 24, 2016

Brexit-Big

മുംബൈ : യൂറോപ്യൻ യൂണിയനിൽ നിന്നു പിൻമാറാനുള്ള ബ്രിട്ടണിന്റെ തീരുമാനം ആഗോള ഓഹരിവിപണികളെ വൻ തകർച്ചയിലേക്ക് നയിച്ചു. ബിഎസ്ഇ ൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണിവ്യാപ്തത്തിൽ നാല് ലക്ഷം കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായി. ബിഎസ്ഇ സെൻസെക്‌സ് 604 പോയിന്റ് കുറഞ്ഞ് 26, 397 പോയിന്റിലും നിഫ്റ്റി 181.85 പോയിന്റ് കുറഞ്ഞ് 8,088 പോയിന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്ഇയിലെ 19 സെക് ടറൽ സൂചികകൾ 2 മുതൽ 6 ശതമാനം വരെ തകർച്ച നേരിട്ടു. ടാറ്റാ മോട്ടോഴ്‌സ്, ടാറ്റാ സ്റ്റീൽ, മദേഴ്‌സൺ സുമി, വേദാന്ത, ഹിൻഡാൽകോ, യൂണിടെക്, എച്ച്ഡിഐഎൽ, ഐഡിബിഐ ബാങ്ക് തുടങ്ങിയ ഓഹരികളുടെ വില 8 ശതമാനത്തോളം ഇടിഞ്ഞു.

ഇൻഫോസിസ്, ടിസിഎസ്, വിപ്രോ, എച്ച്‌സിഎൽ ടെക്‌നോളജീസ് എന്നിവയുടെ കയറ്റുമതി വരുമാനത്തിൽ 23-27 ശതമാനം യൂറോപ്പിൽ നിന്നാണ് ഈ ഓഹരികളുടെ വില 2 മുതൽ 4 ശതമാനം വരെ കുറഞ്ഞു. ടാറ്റാ സ്റ്റീലിന്റെ വരുമാനത്തിൽ 58 ശതമാനവും യൂറോപ്പിൽ നിന്നാണ്. ടാറ്റാ സ്റ്റീൽ ഓഹരികൾ 7 ശതമാനവും ടാറ്റാ മോട്ടോഴ്‌സ് 8 ശതമാനവും വിലത്തകർച്ച നേരിട്ടു.