ബ്രിട്ടൺ പുറത്തേക്ക് : ഓഹരിവിപണിയിൽ വൻതകർച്ച

Posted on: June 24, 2016

BSE-Building-Big

മുംബൈ : ബ്രിട്ടൺ യൂറോപ്യൻ യൂണിയനിൽ തുടരേണ്ട വിധിയെഴുത്തിനെ തുടർന്ന് ഓഹരിവിപണികളിൽ വൻതകർച്ച. ബിഎസ്ഇ സെൻസെക്‌സ് 742.16 പോയിന്റ് കുറഞ്ഞ് 26,260 പോയിന്റിലും നിഫ്റ്റി 232.65 പോയിന്റ് കുറഞ്ഞ് 8,037 പോയിന്റിലുമാണ് രാവിലെ 9.28 ന് വ്യാപാരം നടക്കുന്നത്. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്‌സ് 900 പോയിന്റ് നഷ്ടമായിരുന്നു.

ഏഷ്യൻ വിപണികളെല്ലാം നഷ്ടത്തിലേക്ക് കൂപ്പുകുത്തി. യുഎസ് ഓഹരികൾ ഒരു ശതമാനത്തിലേറെ നഷ്ടം നേരിട്ടു.

ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം ഇടിഞ്ഞു. ഒരു ഡോളറിന് 68.09 രൂപയാണ് വിനിമയനിരക്ക്. ഡോളറുമായുള്ള വിനിമയത്തിൽ പൗണ്ടിന്റെ വില 1985 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലവാരത്തിൽ എത്തി.