കൽക്കരിപാടം അനുമതി നിയമവിരുദ്ധമെന്ന് സുപ്രീംകോടതി

Posted on: August 25, 2014

Coal-India-B

കൽക്കരിപ്പാടം ഇടപാട് നിയമവിരുദ്ധമെന്ന് സുപ്രീം കോടതി. 1993 മുതൽ 2011 വരെ അനുവദിച്ച 218 ലൈസൻസുകളിൽ സുതാര്യതയില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. സ്‌ക്രീനിംഗ് കമ്മിറ്റി മാനദണ്ഡങ്ങൾ പാലിച്ചില്ല. ലൈസൻസ് അനുവദിക്കുന്നതിലും യുപിഎ സർക്കാരിനു വീഴ്ച്ചപറ്റിയെന്ന് ചീഫ് ജസ്റ്റീസ് ആർ.എം. ലോഥ, ജസ്റ്റീസ്മാരായ മദൻ ബി. ലോകൂർ, കുര്യൻ ജോസഫ് എന്നിവരുൾപ്പടെ ബഞ്ചു നിരീക്ഷിച്ചു.

ലൈസൻസുകൾ റദ്ദാക്കിയാലുണ്ടാകാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് പരിശോധിക്കാൻ കോടതി തീരുമാനിച്ചു. സെപ്റ്റംബർ ഒന്നിന് വിശദമായി വാദം കേൾക്കും. 1,86,000 കോടി രൂപ ഗവൺമെന്റിനു നഷ്ടപ്പെട്ടുവെന്ന മുൻ സിഎജിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ പൊതുതാത്പര്യ ഹർജി നൽകിയത്.