വിജയ് മല്യ ഇനി പിടികിട്ടാപ്പുള്ളി

Posted on: June 14, 2016

Vijay-Mallya-Big-c

മുംബൈ : വിജയ് മല്യയെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന മുംബൈയിലെ പിഎംഎൽഎ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അഭ്യർത്ഥനപ്രകാരമാണ് ഈ നടപടി. രാജ്യത്ത് വിജയ് മല്യയ്‌ക്കെതിരെ നിരവധി അറസ്റ്റ് വാറന്റുകൾ നിലവിലുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ ധരിപ്പിച്ചു. അടുത്ത 30 ദിവസത്തിനുള്ളിൽ ഹാജരായില്ലെങ്കിൽ മല്യയുടെ സ്വത്തുക്കൾ കണ്ടുകെട്ടണമെന്നും കോടതി ഉത്തരവിട്ടു.

കിംഗ്ഫിഷർ എയർലൈൻസിനായി വിവിധ ബാങ്കുകളിൽ നിന്ന് തരപ്പെടുത്തി 7,000 കോടി രൂപ വായ്പ, മുതലും പലിശയും ഉൾപ്പടെ 9,500 കോടിയോളം രൂപയാണ് തിരിച്ചടയ്ക്കാനുള്ളത്.