മല്യയുടെ 1400 കോടിയുടെ സ്വത്ത് എൻഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി

Posted on: June 11, 2016

Vijay-Mallya-MCF-chairman-B

മുംബൈ : വിജയ് മല്യയുടെ 1411 കോടി രൂപയുടെ സ്വത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 34 കോടി രൂപയുടെ ബാങ്ക് നിക്ഷേപവും ഇതിൽ ഉൾപ്പെടും. ഐഡിബിഐ ബാങ്കിന് 900 കോടി രൂപ കുടിശിക വരുത്തിയ കേസിലാണ് സ്വത്തുക്കൾ പിടിച്ചെടുത്തത്. കഴിഞ്ഞ മാർച്ച് രണ്ടിന് ഇന്ത്യ വിട്ട വിജയ് മല്യ ഇപ്പോൾ ബ്രിട്ടണിൽ പ്രവാസിയായി കഴിയുകയാണ്. കിംഗ്ഫിഷർ എയർലൈൻസിന്റെ പേരിൽ 9,000 കോടി രൂപയാണ് വിവിധ ബാങ്കുകൾക്കായി മല്യ തിരികെ നൽകാനുള്ളത്.

ബംഗലുരുവിൽ 2,291 ചതുരശ്രയടിയും മുംബൈയിൽ 1300 ചതുരശ്രയടിയും വിസ്തീർണമുള്ള ഓരോ ഫ്‌ളാറ്റുകൾ, ചെന്നൈയിൽ 4.5 ഏക്കർ വ്യവസായ പ്ലോട്ട്, കൂർഗിൽ 28.75 ഏക്കർ കാപ്പിത്തോട്ടം, ബംഗലുരു യുബി സിറ്റിയിലെ പാർപ്പിട-വാണിജ്യ നിർമ്മിതികൾ, ബംഗലുരുവിൽ 84,0279 ചതുരശ്രയടി വിസ്തീർണമുള്ള കിംഗ്ഫിഷർ ടവർ എന്നിവയാണ് കണ്ടുകെട്ടിയത്.