അരുന്ധതീ ഭട്ടാചാര്യ ധനകാര്യരംഗത്തെ ശക്തരായ വനിതകളിൽ അഞ്ചാമത്

Posted on: June 8, 2016

Arundhati-Bhattacharya-Big-

മുംബൈ : എസ് ബി ഐ ചെയർപേഴ്‌സൺ അരുന്ധതീ ഭട്ടാചാര്യ ധനകാര്യ രംഗത്തെ ശക്തയായ വനിതകളുടെ ഫോബ്‌സ് ലിസ്റ്റിൽ അഞ്ചാമത്. 200 വർഷത്തിലേറെ പാരമ്പര്യമുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ ഡിജിറ്റൽ യുഗത്തിലേക്ക് നയിച്ചതിന്റെ ക്രെഡിറ്റ് അരുന്ധതീ ഭട്ടാചാര്യയ്ക്ക് അവകാശപ്പെട്ടതാണ്. 36 രാജ്യങ്ങളിൽ സാന്നിധ്യമുള്ള എസ് ബി ഐയ്ക്ക് 330 ദശലക്ഷം ഇടപാടുകാരും 17,000 ത്തോളം ശാഖകളുമുണ്ട്.

ലോകത്തിലെ ഏറ്റവും ശക്തരായ 100 വനിതകളുടെ ഫോബ്‌സ് ലിസ്റ്റിൽ 25 ാം സ്ഥാനത്താണ് അരുന്ധതീ ഭട്ടാചാര്യ. നേതാക്കളും സംരംഭകരും ശാസ്ത്രജ്ഞരും സിഇഒമാരും എല്ലാം ഈ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.