ആമസോൺ 1350 കോടി രൂപ ഇന്ത്യയിൽ മുടക്കും

Posted on: June 2, 2016

Amazon-boxes-Big

ബംഗലുരു : ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോൺ 1350 കോടി രൂപ (200 മില്യൺ ഡോളർ) ഇന്ത്യയിൽ മുതൽമുടക്കും. യുഎസ് ഓൺലൈൻ റീട്ടെയ്‌ലറായ ആമസോൺ ഇന്ത്യയിൽ പ്രവർത്തനമാരംഭിച്ചിട്ട് മൂന്ന് വർഷമായി. 2015 ജനുവരിക്ക് ശേഷം 8,618 കോടി രൂപയുടെ മൂലധന നിക്ഷേപം നടത്തിക്കഴിഞ്ഞു.

ഏതാനും വർഷങ്ങൾക്കുള്ളിൽ ഇന്ത്യ ജപ്പാൻ, ജർമ്മനി,യുകെ തുടങ്ങിയ വികസിതരാജ്യങ്ങളെ മറികടക്കുമെന്നാണ് ആമസോണിന്റെ വിലയിരുത്തൽ. ഓൺലൈനിൽ സാധനങ്ങൾ വാങ്ങിയാൽ വാങ്ങിയാൽ 60 മിനിട്ടിനുള്ളിൽ ഡെലിവറി സാധ്യമാക്കുന്ന ആമസോൺ തത്കാൽ പദ്ധതിയും അടുത്തയിടെ അവതരിപ്പിച്ചിരുന്നു. ആമസോണിന് 21 ഫുൾഫിൽമെന്റ് സെന്ററുകളും സെല്ലേഴ്‌സിന്റേതായി 50 ഡെലിവറി കേന്ദ്രങ്ങളും ഇന്ത്യയിലുണ്ട്.

TAGS: Amazon India |