ആഭ്യന്തരവും വിജിലൻസും പിണറായി കൈവശം വയ്ക്കും

Posted on: May 23, 2016

Piinarayi-Vijayan-Big-a

തിരുവനന്തപുരം : ഇടതുമുന്നണി സർക്കാരിലെ സിപിഎം മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച് ഏകദേശ ധാരണയായി. ആഭ്യന്തരവും വിജിലൻസും മുഖ്യമന്ത്രി പിണറായി വിജയൻ കൈവശം വെയ്ക്കും.

തോമസ് ഐസക്ക് (ധനകാര്യം), എ. കെ. ബാലൻ (തദ്ദേശസ്വയംഭരണം), കെ. കെ. ശൈലജ (ആരോഗ്യം), ജി. സുധാകരൻ ( പൊതുമരാമത്ത്), ടി.പി. രാമകൃഷ്ണൻ (എക്‌സൈസ്), കടകംപള്ളി സുരേന്ദ്രൻ (വൈദ്യുതി),
ജെ. മേഴ്‌സിക്കുട്ടിയമ്മ (തുറമുഖം), സി. രവീന്ദ്രനാഥ് (വിദ്യാഭ്യാസം), കെ.ടി. ജലീൽ (ടൂറിസം), എ. സി. മൊയ്തീൻ (സഹകരണം) എന്നിങ്ങനെയാണ് വകുപ്പ് വിഭജനം.