വിരട്ടൽ തുടർന്നാൽ പണം തിരികെ കിട്ടില്ലെന്ന് മല്യ

Posted on: April 29, 2016

Vijay-Mallya-Big-c

മുംബൈ : അറസ്റ്റും പാസ്‌പോർട്ട്കണ്ടുകെട്ടലും കൊണ്ട് ബാങ്കുകൾക്ക് ലഭിക്കാനുള്ള പണം തിരികെ കിട്ടില്ലെന്ന് വിജയ് മല്യ. ഇപ്പോൾ ലണ്ടനിൽ കഴിയുന്ന മല്യയെ തിരികെ നാട്ടിലെത്തിക്കാൻ സർക്കാർ നടത്തുന്ന ശ്രമങ്ങളെ ഫിനാൻഷ്യൽ ടൈംസിന് നൽകിയ അഭിമുഖത്തിൽ മല്യ പരിഹസിച്ചു. ന്യായമായ സെറ്റിൽമെന്റിന് താൻ ഒരുക്കമാണ്. തന്റെ ഓഫർ ബാങ്കുകൾ നിരസിക്കുകയായിരുന്നു. എന്നാൽ വിരട്ടൽ തുടർന്നാൽ പണം തിരികെ കിട്ടില്ലെന്നും മല്യ പറഞ്ഞു.

തട്ടിപ്പ് കേസിൽ മല്യയ്ക്ക് എതിരെ ഹൈദരാബാദ് കോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. 9,000 കോടിയിലേറെ രൂപയാണ് 17 ബാങ്കുകളുടെ കൺസോർഷ്യത്തിന് വിജയ് മല്യ തിരിച്ചടയ്ക്കാനുള്ളത്. മല്യയെ ബ്രിട്ടണിൽ നിന്നു പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യമന്ത്രാലയം ബ്രിട്ടീഷ് ഹൈക്കമ്മീഷന് കത്തയച്ചിരുന്നു. മനപ്പൂർവമുള്ള കുടിശികക്കാരനായി പ്രഖ്യാപിക്കപ്പെട്ട വിജയ് മല്യ മാർച്ച് രണ്ടിനാണ് രാജ്യം വിട്ടത്.