ആഭ്യന്തര വ്യോമായന വിപണിയിൽ 20 ശതമാനം വളർച്ച

Posted on: March 17, 2016

Domestic-Air-passengers-Big

ഹൈദരാബാദ് : ആഭ്യന്തര വ്യോമായന വിപണി 2015 ൽ 20.3 ശതമാനം വളർച്ച കൈവരിച്ചതായി ഫിക്കി-കെപിഎംജി റിപ്പോർട്ട്. കഴിഞ്ഞവർഷം 81 ദശലക്ഷം ട്രിപ്പുകളാണ് നടത്തിയത്. ഉയർന്ന വരുമാനം, എടിഎഫിന്റെ കുറഞ്ഞ നിരക്ക്, ടൂറിസം രംഗത്തെ ഉണർവ്, വിസ നടപടികളിലെ പരിഷ്‌കാരങ്ങൾ തുടങ്ങിയകാര്യങ്ങളാണ് വ്യോമയാനരംഗത്തെ മുന്നേറ്റത്തിന് കാരണം. ഇന്ത്യയിൽ നിന്നുള്ള അന്താരഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ 2015 ൽ 6.5 ശതമാനം വളർയുണ്ടായി.

ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വ്യോമയാന മാർക്കറ്റായി 2020 ൽ ഇന്ത്യ മാറുമെന്ന് ഇന്ത്യൻ ഏവിയേഷൻ ഷോയിൽ കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി അശോക് ഗജപതിരാജു വ്യക്തമാക്കിയിരുന്നു. രാജ്യത്തെ 160 എയർപോർട്ടുകളുടെ വികസന-നവീകരണ പദ്ധതി വലിയൊരു കുതിച്ചുച്ചാട്ടത്തിന് വഴിയൊരുക്കും. അടുത്ത മാസം പ്രഖ്യാപിക്കാനിരിക്കുന്ന ദേശീയ വ്യോമയാന നയം ഈ മേഖലയുടെ വളർച്ചയ്ക്ക് വഴിയൊരുക്കുമെന്നും ഫിക്കി-കെപിഎംജി റിപ്പോർട്ട് വിലയിരുത്തുന്നു.