ഓഹരിവിപണിയിൽ വൻകുതിപ്പ്

Posted on: August 18, 2014

Bombay-Stock-Exchange-CS

ഇന്ത്യൻ ഓഹരി വിപണിയിൽ അത്ഭുതപൂർവമായ മുന്നേറ്റം. സെൻസെക്‌സ് 26,382 ഉം നിഫ്റ്റി 7873 പോയിന്റുകളിലെത്തി. നിഫ്റ്റി തുടർച്ചയായ അഞ്ചാം വാരത്തിലും മുന്നേറി. ബാങ്ക്, ഓട്ടോ, എനർജി ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. വിദേശനിക്ഷേപ സ്ഥാപനങ്ങളുടെ പിന്തുണയാണ് വിപണിയെ ആവേശഭരിതമാക്കിയത്.

ആക്‌സിസ് ബാങ്ക്, ടാറ്റാ മോട്ടോഴ്‌സ്, ബിഎച്ച്ഇഎൽ, ടാറ്റാ പവർ, എൽ ആൻഡ് ടി തുടങ്ങിയ ഓഹരികളാണ് ഏറ്റവും നേട്ടമുണ്ടാക്കിയത്. കഴിഞ്ഞ വ്യാഴാഴ്ച അവസാനിച്ച സെഷനിൽ വിദേശനിക്ഷേപ സ്ഥാപനങ്ങൾ 625.18 കോടി രൂപയുടെ ഓഹരികൾ വാങ്ങിയതായി സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകൾ അറിയിച്ചു.