സെൻസെക്‌സ് 552 പോയിന്റ് നേട്ടത്തിൽ

Posted on: February 15, 2016

BSE-Building-Big

മുംബൈ : ഒരാഴ്ചത്തെ തളർച്ചയ്ക്കു ശേഷം ഏഷ്യൻ വിപണികളുടെ ചുവടുപിടിച്ച് ഇന്ത്യൻ ഓഹരിവിപണിയിൽ വൻ മുന്നേറ്റം. ബിഎസ്ഇ സെൻസെക്‌സ് 552.03 പോയിന്റ് ഉയർന്ന് 23,538 പോയിന്റിലും നിഫ്റ്റി 177.30 പോയിന്റ് ഉയർന്ന് 7,158 പോയിന്റിലുമാണ് രാവിലെ 11.07 ന് വ്യാപാരം നടക്കുന്നത്.

അക്‌സിസ് ബാങ്ക്, ഐടിസി, സൺ ഫാർമ, ഹിന്ദുസ്ഥാൻ പെട്രോളിയം, ഭാരത് പെട്രോളിയം, ഇന്ത്യൻ ഓയിൽ കോർപറേഷൻ, ടാറ്റാ സ്റ്റീൽ, അദാനി പോർട്ട്‌സ്, എസ് ബി ഐ, എൽ & ടി, ലുപിൻ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

എഫ്ടിഐഎൽ, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

വെള്ളിയാഴ്ച സെൻസെക്‌സ് 34.29 പോയിന്റ് ഉയർന്ന് 22,986 പോയിന്റിലും നിഫ്റ്റി 4.60 പോയിന്റ് ഉയർന്ന് 6,980 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex | NSE Nifty |