ഒ എൻ വി ക്ക് കേരളം നാളെ യാത്രാമൊഴി ചൊല്ലും

Posted on: February 14, 2016

O.-N.-V.-Kurup-Big-b

തിരുവനന്തപുരം : മലയാളത്തിന്റെ പ്രിയ കവി ഒ എൻ വി കുറുപ്പിന് കേരളം നാളെ യാത്രമൊഴി ചൊല്ലും. ഒ എൻ വിയുടെ ഭൗതിക ശരീരം ഇപ്പോൾ വി ജെ ടി ഹാളിൽ പൊതുദർശനത്തിന് വച്ചിരിക്കുകയാണ്. വിയോഗ വാർത്ത അറിഞ്ഞതു മുതൽ ഒ എൻ വിയുടെ വസതിയായ വഴുതക്കാട്ടെ ഇന്ദീവരത്തിലേക്കും ഇപ്പോൾ വി ജെ ടി ഹാളിലേക്കും ജീവിതത്തിന്റെ നാനതുറകളിലും പെട്ട ആയിരങ്ങളാണ് ഒഴുകിയെത്തുന്നത്.

സംസ്‌കാരം നാളെ രാവിലെ 10 ന് ഔദ്യോഗിക ബഹുമതികളോടെ തൈക്കാട് ശാന്തികവാടത്തിൽ നടക്കും. ഒ എൻ വിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.
ഒ എൻ വിയോടുള്ള ആദരസൂചകമായി കേരള നിയമസഭ നാളെ രാവിലെ 11.30 ന് മാത്രമെ യോഗം ചേരുകയുള്ളു. ഒ എൻ വിക്ക് ആദരാഞ്ജലികൾ അർപ്പിച്ച ശേഷം മറ്റു നടപടികളിലേക്ക് കടക്കാതെ സഭ പിരിയും.

TAGS: O. N. V. Kurup |