സെൻസെക്‌സ് 405 പോയിന്റ് നേട്ടത്തിൽ

Posted on: January 22, 2016

BSE-Building-Big

മുംബൈ : ഏഷ്യൻ വിപണികളുടെ ചുവടുപിടിച്ച് ഇന്ത്യൻ ഓഹരിവിപണിയിലും മികച്ച നേട്ടം. ബിഎസ്ഇ സെൻസെക്‌സ് 405.52 പോയിന്റ് ഉയർന്ന് 24,367 പോയിന്റിലും നിഫ്റ്റി 128.25 പോയിന്റ് ഉയർന്ന് 7,405 പോയിന്റിലുമാണ് രാവിലെ 11.09 ന് വ്യാപാരം നടക്കുന്നത്.

റിലയൻസ് ഇൻഡസ്ട്രീസ്, ഇൻഫോസിസ്, എൽ & ടി, ഇന്റർഗ്ലോബ് ഏവിയേഷൻ, ഐസിഐസിഐ ബാങ്ക്, അക്‌സിസ് ബാങ്ക്, എസ് ബി ഐ, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങി ബിഎസ്ഇയിലെ 1739 ഓഹരികൾ നേട്ടത്തിലാണ്. ഐഡിയ സെല്ലുലാർ, വിപ്രോ, ഭാരതി എയർടെൽ തുടങ്ങി 345 ഓഹരികൾ നഷ്ടത്തിലുമാണ്.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഇന്നലെ 1,747 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.

TAGS: BSE Sensex | NSE Nifty |