കൊച്ചി മെട്രോ പരീക്ഷണ ഓട്ടം വിജയം

Posted on: January 21, 2016

Kochi-Metro-coach-Big-a

ആലുവ : കൊച്ചി മെട്രോ മുട്ടം യാർഡിലെ താത്കാലിക പാളത്തിലൂടെ നടത്തിയ പരീക്ഷണ ഓട്ടം വിജയകരമായതായി കെഎംആർഎല്ലും ഡിഎംആർസിയും അറിയിച്ചു. ഇന്നലെ രാത്രി 12 മുതൽ രാവിലെ ആറു വരെയാണ് പരീക്ഷണ ഓട്ടം നടത്തിയത്. 5 മുതൽ 25 കിലോമീറ്റർ വരെ വേഗതയിലാണ് പരീക്ഷണ ഓട്ടം നടത്തിയത്. കൂടുതൽ പരീക്ഷണ ഓട്ടങ്ങൾ ഇനിയും തുടരും.

അടുത്ത മാസം മുതൽ ആലുവ മുതൽ പാലാരിവട്ടം വരെ മെട്രോ ട്രാക്കിലൂടെ പരീക്ഷണ ഓട്ടം തുടങ്ങും. മാസങ്ങൾ നീളുന്ന പരീക്ഷണ ഓട്ടത്തിനു ശേഷമെ പതിവ് സർവീസിന് റെയിൽവേ ബോർഡ് അനുമതി നൽകുകയുള്ളു. ഓണത്തിന് സർവീസ് ആരംഭിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കെഎംആർഎൽ.