സ്മാർട്ട്‌സിറ്റി ഉദ്ഘാടനം ഫെബ്രുവരി 20 ന്

Posted on: January 19, 2016

SmartCity-Kochi-logo-big

ദുബായ് : കൊച്ചി സ്മാർട്ട്‌സിറ്റിയുടെ ഉദ്ഘാടനം ഫെബ്രുവരി 20 ന് നടത്താൻ തീരുമാനമായി. ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കില്ലെന്നാണ് സൂചന. ഷെയ്ഖ് മുഹമ്മദിന് പകരം ദുബായ് കാബിനറ്റ്കാര്യ മന്ത്രി മുഹമ്മദ് അബ്ദുല്ല അൽ ഗർഗാവിയായിരിക്കും ചടങ്ങിൽ സംബന്ധിക്കുന്നത്.

സ്മാർട്ട്‌സിറ്റി രണ്ടാംഘട്ടത്തിന്റെ നിർമാണോദ്ഘാടനവും ഇതേ ചടങ്ങിൽ നടത്താനാണ് ദുബായിൽ ചേർന്ന സ്മാർട്ട്‌സിറ്റി ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചു.