വിമൽ ബ്രാൻഡിൽ 1,800 കോടി വിറ്റുവരവ് ലക്ഷ്യമിട്ട് റിലയൻസ്

Posted on: January 13, 2016

Reliance-Vimal-Big

മുംബൈ : ടെക്‌സ്റ്റൈൽ ബ്രാൻഡായ വിമൽ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 1,800 കോടി രൂപ വിറ്റുവരവ് ലക്ഷ്യമിടുന്നു. നിലവിൽ 800 കോടിയാണ് വിറ്റുവരവ്.വിറ്റുവരവിന്റെ 40 ശതമാനം കയറ്റുമതിയിൽ നിന്നാണ്. വിമലിനെ യുവജനങ്ങൾക്ക് സ്വീകാര്യമായ ഫാഷൻ ബ്രാൻഡായി മാറ്റുകയാണ് റിലയൻസിന്റെ പദ്ധതി. തുണിത്തരങ്ങൾക്കൊപ്പം റെഡി ടു വെയർ ഉത്പന്നങ്ങളും വിമൽ ശ്രേണിയിൽ അവതരിപ്പിക്കും. ഇതിനായി 350 കോടി രൂപ റിലയൻസ് മുതൽമുടക്കും.

ടെക്‌സ്റ്റൈൽ ഉത്പാദനം ഇപ്പോഴത്തെ 20 ദശലക്ഷം മീറ്ററിൽ നിന്നും ഘട്ടംഘട്ടമായി 25 ദശലക്ഷ മീറ്ററായി വർധിപ്പിക്കും. വിമൽ എക്‌സ്‌ക്ലൂസീവ് സ്റ്റോറുകളുടെ എണ്ണം നിലവിലുള്ള 50 ൽ നിന്ന് മൂന്ന് വർഷത്തിനുള്ളിൽ 150 ആയി വർധിപ്പിക്കും. ഇപ്പോൾ പശ്ചമിബംഗാൾ, ബീഹാർ തുടങ്ങിയ കിഴക്കൻ സംസ്ഥാനങ്ങളിലെ വിപണികളിലാണ് വിമൽ ഊന്നൽ നൽകിയിട്ടുള്ളത്.