സെൻസെക്‌സ് 25,000 ൽ താഴെ, 482 പോയിന്റ് നഷ്ടം

Posted on: January 7, 2016

BSE--building-big-A

മുംബൈ : ചൈനീസ് വിപണിയിലെ പ്രതിസന്ധിയെക്കുറിച്ചുള്ള ആശങ്കയിൽ തകർന്ന ബിഎസ്ഇ സെൻസെക്‌സ് 25,000 ൽ താഴെ എത്തി. 482.35 പോയിന്റ് കുറഞ്ഞ് 24,923.98 പോയിന്റിലും നിഫ്റ്റി 154.15 പോയിന്റ് കുറഞ്ഞ് 7,586.85 പോയിന്റിലുമാണ് ഉച്ചയ്ക്ക് 2.06 ന് വ്യാപാരം നടക്കുന്നത്. ടാറ്റാ മോട്ടോഴ്‌സ് (3.96 %), ഐസിഐസിഐ ബാങ്ക് (2.20 %), തുടങ്ങിയ ഓഹരികൾ കനത്ത നഷ്ടം നേരിട്ടു.

കനത്ത തകർച്ചയെ തുടർന്ന് ചൈനീസ് വിപണിയിൽ ഓഹരിവ്യാപാരം ഇന്നത്തേക്ക് നിർത്തിവച്ചു. ഏഷ്യൻ വിപണികളിലും നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. ഈ ആഴ്ചയിൽ രണ്ടാം തവണയാണ് വ്യാപാരം നിർത്തിവയ്ക്കുന്നത്. യൂറോപ്യൻ ഓഹരിവിപണികളും തകർന്നു.