ഓഹരിവിപണി 537 പോയിന്റ് നഷ്ടത്തിൽ ക്ലോസ് ചെയ്തു

Posted on: January 4, 2016

BSE--building-big-A

മുംബൈ : ഓഹരിവിപണി 537 പോയിന്റ് നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 171.90 പോയിന്റിലും ക്ലോസ് ചെയ്തു. ചൈന സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്നുവെന്ന ആശങ്കയിൽ ആഗോള വിപണികളിലെല്ലാം ഇന്ന് കനത്ത വില്പനസമ്മർദ്ദമുണ്ടായി. ജപ്പാനിലെ നിക്കി ദക്ഷിണ കൊറിയയിലെ കോസ്പി 1ഹോംങ്ക്‌കോംഗിലെ ഹാംഗ് സെംഗ് തുടങ്ങിയ സൂചികകളും കനത്ത നഷ്ടം രേഖപ്പെടുത്തി.

ബിഎസ്ഇ സെൻസെക്‌സ് 537.55 പോയിന്റ് കുറഞ്ഞ് 25,623.35 പോയിന്റിലും നിഫ്റ്റി 171.90 പോയിന്റ് കുറഞ്ഞ് 7,791.30 പോയിന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ചൈനീസ് സിഎസ്‌ഐ300 ഓഹരി സൂചിക 7 ശതമാനം തകർച്ച നേരിട്ടു. ഇതേ തുടർന്ന് ട്രേഡിംഗ് നിർത്തിവച്ചു. ചൈനീസ് കറൻസിയായ യുവാന്റെ മൂല്യം അഞ്ചു വർഷത്തെ ഏറ്റവും താഴ്ന്ന നിലയാണ്. ചൈനീസ് മാനുഫാക്ചറിംഗ് പിഎംഐ നവംബറിലെ 48.8 ൽ നിന്ന് 48.2 ആയി കുറഞ്ഞു.