May 2024
സെൻസെക്സ് 452 പോയിന്റ് തകർന്നു
Posted on: January 4, 2016
മുംബൈ : ചൈനീസ് വിപണിയിലെ തകർച്ചയുടെ ചുവടുപിടിച്ച് ഇന്ത്യൻ ഓഹരിവിപണിയിൽ വൻ തകർച്ച. മറ്റ് ഏഷ്യൻ വിപണികളും ദുർബലമാണ്. ജപ്പാനിലെ നിക്കി 2.6 ശതമാനവും ദക്ഷിണ കൊറിയയിലെ കോസ്പി 1.53 ശതമാനവും ഹോംങ്ക്കോംഗിലെ ഹാംഗ് സെംഗ് 500 പോയിന്റും നഷ്ടം രേഖപ്പെടുത്തി.
ബിഎസ്ഇ സെൻസെക്സ് 452.69 പോയിന്റ് കുറഞ്ഞ് 25,708.21 പോയിന്റിലും നിഫ്റ്റി 140 പോയിന്റ് കുറഞ്ഞ് 7,823.20 പോയിന്റിലുമാണ് 11.56 ന് വ്യാപാരം നടക്കുന്നത്.
ചൈനീസ് സിഎസ്ഐ300 ഓഹരി സൂചിക 7 ശതമാനം തകർച്ച നേരിട്ടു. ഇതേ തുടർന്ന് ട്രേഡിംഗ് നിർത്തിവച്ചു. ചൈനീസ് കറൻസിയായ യുവാന്റെ മൂല്യം അഞ്ചു വർഷത്തെ ഏറ്റവും താഴ്ന്ന നിലയാണ്. ചൈനീസ് മാനുഫാക്ചറിംഗ് പിഎംഐ നവംബറിലെ 48.8 ൽ നിന്ന് 48.2 ആയി കുറഞ്ഞു.
TAGS: BSE Sensex | NSE Nifty | Sensex Crash |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന