എമിറേറ്റ്‌സിന് യാത്രക്കാരുടെ എണ്ണത്തിൽ 9 ശതമാനം വളർച്ച

Posted on: January 1, 2016

Emirates-flights-at-Dubai-a

ദുബായ് : എമിറേറ്റ്‌സിന് യാത്രക്കാരുടെ എണ്ണത്തിൽ 9 ശതമാനം വളർച്ച. 2015 ൽ 51.3 ദശലക്ഷം പേരാണ് എമിറേറ്റ്‌സ് വിമാനങ്ങളിൽ യാത്രചെയ്തത്. ദുബായ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് 150 ഡെസ്റ്റിനേഷനുകളിലേക്കാണ് എമിറേറ്റ്‌സ് സർവീസ് നടത്തുന്നത്. ഈ വർഷം 26 പുതിയ വിമാനങ്ങൾ കൂടി എമിറേറ്റ്‌സ് ഫ്‌ലീറ്റിൽ ഉൾപ്പെടുത്തുമെന്ന് സിഇഒ ടിം ക്ലാർക്ക് പറഞ്ഞു.

15 എയർബസ് എ-380, 10 ബോയിംഗ് 777 വിമാനങ്ങളാണ് 2016 ൽ ഡെലിവറി ലഭിക്കുന്നത്. ഇതോടെ എമിറേറ്റ്‌സ് വിമാനങ്ങളുടെ എണ്ണം 246 ആകും. നിലവിൽ 36 ഡെസ്റ്റിനേഷുകളിലേക്ക് എമിറേറ്റ്‌സിന്റെ എ 380 സർവീസുകളുണ്ട്. ഈ വർഷം കൂടുതൽ ഡെസ്റ്റിനേഷനുകളിലേക്ക് എ -380 വിമാനങ്ങൾ ഏർപ്പെടുത്തു. ആദ്യഘട്ടത്തിൽ ബിർമിംഗ്ഹാം (മാർച്ച്), പ്രാഗ്, തായ്‌വാൻ (മെയ്) എന്നിവിടങ്ങളാണ് പരിഗണിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.