ഇന്ത്യയിൽ 74 കോടി ജിഎസ്എം വരിക്കാർ

Posted on: November 23, 2015

Mobile-Subscribers-Big

ന്യൂഡൽഹി : ഇന്ത്യയിലെ ജിഎസ്എം മൊബൈൽ വരിക്കാരുടെ എണ്ണം ഒക്‌ടോബറിൽ 73.94 കോടിയായി. കഴിഞ്ഞ മാസം 63 ലക്ഷം പുതിയ വരിക്കാരെയാണ് മൊബൈൽ കമ്പനികൾക്ക് ലഭിച്ചത്. സെപ്റ്റംബറിൽ 73.31 കോടിയായിരുന്നു വരിക്കാർ.

ഒക്‌ടോബറിൽ 23.79 കോടി വരിക്കാരുള്ള ഭാരതി എയർടെല്ലാണ് രാജ്യത്ത് ഒന്നാമത്. വിപണിവിഹിതം 32.18 ശതമാനം. എയർടെല്ലിന് കഴിഞ്ഞ മാസം 27.67 ലക്ഷം പുതിയ വരിക്കാരെ ലഭിച്ചു.

വോഡഫോണിന് 18.94 കോടി വരിക്കാരാണുള്ളത്. വിപണിവിഹിതം 25.62 ശതമാനം. ഒക്‌ടോബറിൽ 13.06 ലക്ഷം പുതിയ വരിക്കാരെ ലഭിച്ചു.

ഐഡിയ സെല്ലുലാറിന് ഒക്‌ടോബറിൽ 7.24 ലക്ഷം പുതിയ വരിക്കാരെ ലഭിച്ചു. മൊത്തം സബ്‌സ്‌ക്രൈബേഴ്‌സ് 16.72 കോടി. വിപണിവിഹിതം 22.62 ശതമാനം.

മറ്റ് ഓപറേറ്റർമാർക്ക് ലഭിച്ച പുതിയ വരിക്കാർ : എയർസെൽ (6.12 ലക്ഷം), ടെലിനോർ (9.32 ലക്ഷം), വീഡിയോകോൺ (51,000), എംടിഎൻഎൽ (6,342).