റെലിഗേർ മ്യൂച്വൽഫണ്ട് ബിസിനസിൽ നിന്നും പിൻമാറുന്നു

Posted on: November 19, 2015

Religare-Invesco-Big

മുംബൈ : റെലിഗേർ എന്റർപ്രൈസസ് മ്യൂച്വൽഫണ്ട് ബിസിനസിൽ നിന്നും പിൻമാറാൻ ഒരുങ്ങുന്നു. മ്യൂച്വൽഫണ്ട് ബിസിനസ് വളർച്ചയിലാണെങ്കിലും പിൻമാറ്റത്തിന്റെ കാരണം റെലിഗേർ വെളിപ്പെടുത്തിയിട്ടില്ല.

റെലിഗേർ ഇൻവെസ്‌കോ എഎംസിയിലുള്ള റെലിഗേറിന്റെ 51 ശതമാനം ഓഹരികൾ ഇൻവെസ്‌കോയ്ക്ക് കൈമാറും. ഇപ്പോൾ ഇൻവെസ്‌കോയ്ക്ക് 49 ശതമാനം ഓഹരിപങ്കാളിത്തമാണുള്ളത്. സെപ്റ്റംബറിൽ അവസാനിച്ച ക്വാർട്ടറിൽ 21,593 കോടി രൂപയുടെ ആസ്തികളാണ് റെലിഗേർ ഇൻവെസ്‌കോ കൈകാര്യം ചെയ്തത്.