മലബാർ ഗോൾഡ് വൻ വികസനത്തിന് ഒരുങ്ങുന്നു

Posted on: October 21, 2015

Malabar-Gold-and-Diamonds-B

കോഴിക്കോട് : മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ഇന്ത്യയിലും ജിസിസി രാജ്യങ്ങളിലുമായി വൻ വികസനത്തിന് ഒരുങ്ങുന്നു. 22 ാം വാർഷികത്തോടനുബന്ധിച്ച് 22 പുതിയ ഷോറൂമുകൾ തുറക്കും. ഇതോടെ ശാഖകളുടെ എണ്ണം 155 ആകും. 26,000 കോടി രൂപയുടെ വിറ്റുവരവാണ് മലബാർ ഗോൾഡിനുള്ളത്. മലബാർ ഗോൾഡ് 2020 ൽ 300 ഷോറൂമുകളാണ് ലക്ഷ്യമിടുന്നത്.

ശാഖാ വികസനത്തിന് പുറമെ മുംബൈയിൽ ഡയമണ്ട് ആഭരണ നിർമാണശാല, പശ്ചിമബംഗാൾ, ഗുജറാത്ത്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ സ്വർണാഭരണ നിർമാണശാലകളും തുറക്കും. ഇപ്പോൾ കാക്കഞ്ചേരി കിൻഫ്ര ഇൻഡസ്ട്രിയൽ പാർക്കിലാണ് മലബാർ ഗോൾഡിന് ആഭരണ നിർമാണശാലയുള്ളത്. വികസനപ്രവർത്തനങ്ങൾ 5,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ. ഇതോടെ സ്വർണാഭരണങ്ങളുടെ നിർമാണവും കയറ്റുമതിയും കൂട്ടാൻ കഴിയുമെന്നാണു പ്രതീക്ഷയെന്നു മലബാർ ഗ്രൂപ്പ് ചെയർമാൻ എം. പി. അഹമ്മദ് പറഞ്ഞു.