30 ലക്ഷം റീട്ടെയ്‌ലർമാരെ ലക്ഷ്യമിട്ട് ഈസ്റ്റേൺ

Posted on: October 14, 2015

Eastern-Firoz-Meeran-big

കൊച്ചി : ഈസ്റ്റേൺ കോണ്ടിമെന്റ്‌സ് രാജ്യത്തുടനീളമായി തങ്ങളുടെ ഉത്പന്നങ്ങൾ വിൽക്കുന്ന ചെറുകിട വിൽപനക്കാരുടെ എണ്ണം 2020 ഓടെ 30 ലക്ഷത്തിലെത്തിക്കാൻ പ്രവർത്തനങ്ങൾ തുടങ്ങി. തങ്ങളുടെ മാത്രമായ വിതരണ മാതൃകയും ചെറുകിട വിൽപനക്കാർക്കു നൽകുന്ന സേവനവും ഉത്പന്നങ്ങളുടെ നിലവാരവും വൻതോതിലാണ് സ്വീകരിക്കപ്പെടുന്നതെന്ന് ഈസ്റ്റേൺ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഫിറോസ് മീരാൻ പറഞ്ഞു.

നടപ്പു ധനകാര്യവർഷം സെപ്റ്റംബറിൽ അവസാനിച്ച രണ്ടാം ക്വാർട്ടറിൽ വരുമാനത്തിൽ 21 ശതമാനം വർധനവോടെ 192കോടി രൂപയയി. കേരളത്തിനു പുറത്തെ വിപണിയിൽ 48 ശതമാനം വർധനവോടെ 55 കോടിയിലെത്തിക്കാൻ ഈസ്റ്റേണിനു സാധിച്ചു.

ഇന്ത്യയിലെ ഏറ്റവും വലിയ സുഗന്ധവ്യഞ്ജന കയറ്റുമതിക്കാരായ ഈസ്റ്റേൺ കോണ്ടിമെന്റ്‌സിന് കയറ്റുമതിയിൽ രണ്ടു ശതമാനം വർധനയുണ്ടായി. കേരളത്തിൽ 17 ശതമാനം വളർച്ച നേടി. ഓരോ ക്വാർട്ടറിലെയും വളർച്ചയുടെ കാര്യത്തിൽ തുടർച്ചയായി പത്താം തവണയാണ് പടിപടിയായ വർധന രേഖപ്പെടുത്തുന്നതെന്ന് ഫിറോസ് മീരാൻ ചൂണ്ടിക്കാട്ടി. 2014-15 ൽ 700 കോടി വിറ്റുവരവ് രേഖപ്പെടുത്തിയ ഇേേസ്റ്റൺ കോണ്ടിമെന്റ്‌സ് കഴിഞ്ഞ 15 വർഷം തുടർച്ചയായി സുഗന്ധവ്യഞ്ജനങ്ങളുടെ ഏറ്റവും വലിയ കയറ്റുമതിക്കാർക്കുള്ള സ്‌പൈസസ് ബോർഡിന്റെ പുരസ്‌കാരവും നേടിവരുന്നു.