ഇൻഫോപാർക്കിൽ 350 കോടിയുടെ നിക്ഷേപവുമായി ലുലു ഗ്രൂപ്പ്

Posted on: July 1, 2014

M.A.Yusafali-CS-b-010714

പ്രമുഖ പ്രവാസി വ്യവസായി പദ്മശ്രീ എം.എ. യൂസഫലിയുടെ ലുലു ഗ്രൂപ്പ് കൊച്ചി ഇൻഫോപാർക്കിൽ 350 കോടി രൂപയുടെ നിക്ഷേപത്തിന് ഒരുങ്ങുന്നു. അടുത്തകാലത്ത് 150 കോടി രൂപ മുതൽമുടക്കിൽ ഏറ്റെടുത്ത എൽ ആൻഡ് ടി ടെക്പാർക് വികസിപ്പിക്കുന്നതിനാണ് പുതിയ മൂലധന നിക്ഷേപം. ഇൻഫോപാർക്കിലെ 7.44 ഏക്കർ കാമ്പസിൽ തേജോമയി എന്ന പേരിൽ നാലു ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള മന്ദിരം ലുലു ടെക്പാർക്ക് ലിമിറ്റഡിനുണ്ട്.

പുതുതായി ഒൻപതു ലക്ഷം ചതുരശ്രയടി സ്ഥലം കൂടി വിവരസാങ്കേതിക പ്രവർത്തനങ്ങൾക്കായി സജ്ജീകരിക്കാനാണ് ലുലു ഗ്രൂപ്പ് 350 കോടിയുടെ മൂലധന നിക്ഷേപം നടത്തുന്നത്. പരിസ്ഥിതി മന്ത്രാലയത്തിനും ഏകജാലക ബോർഡിനും ഇതു സംബന്ധിച്ച നിർദേശം ഒരാഴ്ചയ്ക്കുള്ളിൽ ലുലു ഗ്രൂപ്പ് സമർപ്പിക്കും.

2015 ഒക്ടോബറിൽ നിർമാണം തുടങ്ങി മൂന്നു വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാനാവുമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഋഷികേശ് നായർ പറഞ്ഞു. ലുലു ടെക് പാർക്കിന്റെ പുതിയ മന്ദിരം പൂർത്തിയാകുന്നതോടെ ഇൻഫോപാർക്കിൽ 13,000-15,000 പേർക്കു കൂടി തൊഴിൽ നൽകാനാവും.