മെഴ്‌സിഡസ് ബെൻസ് ഇന്ത്യയിൽ 1,000 കോടി രൂപ മുതൽമുടക്കുന്നു

Posted on: September 30, 2015

Mercedes-Maybach-S500--Indi

മുംബൈ : മെഴ്‌സിഡസ് ബെൻസ് ആഡംബരക്കാറുകളുടെ ഉത്പാദനത്തിനായി ഇന്ത്യയിൽ 1,000 കോടി രൂപ മുതൽമുടക്കും. മഹാരാഷ്ട്രയിലെ ചക്കാൻ പ്ലാന്റിലായിരിക്കും വികസനം നടപ്പാക്കുന്നത്. മഹാരാഷ് ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫ്ട്‌നാവിസുമായി മെഴ്‌സിഡസ് ബെൻസ് ഇന്ത്യ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ എബെർഹാർഡ് കേൺ നടത്തിയ ചർച്ചയിലാണ് മൂലധനനിക്ഷേപത്തിന് ധാരണയായത്. അടുത്തയിടെ വിപണയിൽ അവതരിപ്പിച്ച മെഴ്‌സിഡസ് മേബാക്ക് എസ് – 500 തദ്ദേശിയമായി ഇന്ത്യയിൽ നിർമ്മിച്ചു തുടങ്ങിയിട്ടുണ്ട്. ഇതോടെ ജർമ്മിക്കു പുറത്ത് മേബാക്ക് എസ് – 500 നിർമ്മിക്കുന്ന രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറി.

മെഴ്‌സിഡസ് ബെൻസ് ശ്രേണിയിലെ അത്യാഡംബരക്കാറായ മേബാക്ക് എസ് – 600 ന് 2.6 കോടി രൂപയും എസ് – 500 ന് 1.67 കോടി രൂപയുമാണ് പൂനെയിലെ എക്‌സ്‌ഷോറൂം വില. എസ് 600 സിബിയു ആയി ഇറക്കുമതി ചെയ്യുകയാണ്.