മിനാ ദുരന്തം : മരണം 453 ആയി

Posted on: September 24, 2015

Mina-stampede-2015-Big-aമക്ക : മിനായിൽ ഹജ്ജ് കർമ്മത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 453 ആയി. 719 പേർക്ക് പരിക്കേറ്റു. രക്ഷാപ്രവർത്തനങ്ങൾ നടന്നു വരുന്നു. ജംറയിൽ കല്ലേറ് കർമ്മത്തിനിടെ സൗദി സമയം രാവിലെ 11 മണിയോടെയാണ് ദുരന്തം. ജംറ പാലത്തിനടുത്തുവച്ചാണ് തിക്കും തിരക്കുമുണ്ടായത്.

Mina-stampede-2015-Big-b

പരിക്കേറ്റവരെ സൗദി സുരക്ഷാ സേനയും ഹജ്ജ് വോളന്റീയർമാരും ചേർന്ന് മിന എമർജെൻസി ആശുപത്രിയിലും മക്കയിലെ വിവിധ ആശുപത്രികളിലേക്കുമായി മാറ്റി. 200 ആംബുലൻസുകളും 4,000 ദുരന്ത നിവാരണ സേനാംഗങ്ങളെയും അപകടസ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. ഇന്ത്യൻ ഹാജിമാർ കല്ലേറു നടത്തുന്ന സമയത്തല്ല ദുരന്തമുണ്ടായത്. എന്നാൽ 13 ഇന്ത്യക്കാർ ദുരന്തത്തിൽ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

Mina-stampede-2015-Big-c

അപകടത്തെക്കുറിച്ച് സൽമാൻ രാജാവ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഹജ്ജ് പ്രമാണിച്ചുള്ള അവധി മൂന്ന് ദിവസത്തേക്കു കൂടി നീട്ടാനും രാജാവ് ഉത്തരവിട്ടു. സ്‌കൂളുകൾ 29 ന് മാത്രമെ തുറക്കുകയുള്ളു. സൽമാൻ രാജാവ് ഇന്നലെ വൈകുന്നേരം ക്രമീകരണങ്ങൾ വിലയിരുത്താൻ മിനായിൽ എത്തിയിരുന്നു.